ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ മീനച്ചില്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. പാലാ കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജേക്കബ്ബ് സേവ്യര്‍ കയ്യാലക്കകം അദ്ധ്യക്ഷനായിരുന്നു. ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി . വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി, കുടുംബങ്ങള്‍ക്കുള്ള ആവശ്യകിറ്റ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വ്വഹിച്ചു. കാരുണ്യപ്രവര്‍ത്തകനായ പി.എം. വര്‍ഗീസ് പാലാത്തിനെ ചടങ്ങില്‍ ആദരിച്ചു. സുമേഷ് കോട്ടയം, സന്തോഷ് മരിയസദനം, കുട്ടിച്ചന്‍ കീപ്പുറം. കുര്യന്‍ ജോസഫ് പൂവത്തുങ്കല്‍, സി.സി. മൈക്കിള്‍, സെബാസ്റ്റ്യന്‍ ജോസഫ് , തങ്കച്ചന്‍ കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments