Breaking...

9/recent/ticker-posts

Header Ads Widget

റിവര്‍ വ്യൂ റോഡില്‍ ആര്‍. വി പാര്‍ക്കിന്റെ മതില്‍ ഇടിഞ്ഞിരിയ്ക്കുന്നത് അപകട ഭീഷണിയാകുന്നു.

 


പാലാ നഗരത്തില്‍ റിവര്‍ വ്യൂ റോഡില്‍ വലിയ പാലത്തിന് സമീപം  ആര്‍. വി പാര്‍ക്കിന്റെ മതില്‍ ഇടിഞ്ഞിരിയ്ക്കുന്നത് അപകട ഭീഷണിയാകുന്നു. മതില്‍ ഇടിഞ്ഞിട്ട് നാളുകള്‍ ആയെങ്കിലും  പുനര്‍നിര്‍മ്മിയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. മതിലിന്റെ അടിഭാഗത്തെ കല്‍ക്കെട്ടാണ് ഇടിഞ്ഞു കിടക്കുന്നത്.  കല്‍ക്കട്ട് ഇടിഞ്ഞതോടെ ഭിത്തിയുടെ കമ്പിയുടെ ബലത്തില്‍ മാത്രമാണ് മതില്‍ താഴെ വീഴാതെ നില്‍ക്കുന്നത്. കമ്പികള്‍ ദ്രവിച്ചുപോയ സാഹചര്യത്തില്‍ മതില്‍ ഏത് നിമിഷവും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്.  ബൈക്ക് യാത്രികര്‍ അടക്കമുള്ളവര്‍ ഇടിഞ്ഞിരിക്കുന്ന മതിലിനോട് ചേര്‍ന്നാണ് കടന്നു പോകുന്നത് മതില്‍ നിലംപൊത്തിയാല്‍ ഇത് അപകടങ്ങള്‍ക്ക് ഇടയാക്കും. നിരവധി കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നുണ്ട്. എത്രയും വേഗം ഇടിഞ്ഞിരിക്കുന്ന മതില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയരുകയാണ്.




Post a Comment

0 Comments