Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ കുഴി ഭീഷണിയാവുന്നു

 


കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡില്‍ കുറിച്ചിത്താനം കവലക്കും കുറിച്ചിത്താനം  വില്ലേജ് ഓഫീസിലും ഇടയില്‍ റോഡില്‍ രൂപപ്പെട്ട കുഴിയും അപകട ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ കുഴിയില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടിരുന്നു.  റോഡില്‍ ഓടകള്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകുന്നതാണ് കുഴികള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്. രാത്രി സമയങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നുണ്ട് . കുഴികള്‍ രൂപപ്പെട്ടതോടെ മെറ്റലുകള്‍ ഇളകി റോഡ് വശങ്ങളില്‍ കിടക്കുന്നതും അപകടത്തിന് ഇടയാക്കുകയാണ്. എത്രയും വേഗം കുഴികള്‍ അടക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.



Post a Comment

0 Comments