Breaking...

9/recent/ticker-posts

Header Ads Widget

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി റോഡ് ഉപരോധിച്ചു.

 


അതിരമ്പുഴ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ റോഡുകളുടെ ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്മല അമ്മഞ്ചേരി റോഡ് ഉപരോധിച്ചു. പ്രതിഷേധ സമരത്തിന് ഭാഗമായി പ്രവര്‍ത്തകര്‍ റോഡില്‍ വാഴ തൈകള്‍ നട്ടു. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ്  മഹേഷ് രാഘവന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു.   മണ്ഡലം ട്രഷറര്‍ പി ദിലീപ്,  മണ്ഡലം സെക്രട്ടറി വിദ്യാ വി നായര്‍, വാര്‍ഡ് പ്രസിഡന്റ് സാജന്‍ എ.എസ്, കമ്മറ്റി അംഗങ്ങളായ മുരളീധരന്‍ പി.എസ്, രഘുനാഥ്, ബൈജുക്കുട്ടന്‍, അപ്പുക്കുട്ടന്‍,രാഹുല്‍ ഷൈജു, രഞ്ജിത്ത് പി.കെ പറയന്‍കാല, അര്‍ച്ചന സന്തോഷ്, ബിജെപി അതിരമ്പുഴ പഞ്ചായത്ത്  ജനറല്‍ സെക്രട്ടറി അനീഷ് സി.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments