Breaking...

9/recent/ticker-posts

Header Ads Widget

പാതയോരങ്ങള്‍ കാടുകയറി മൂടുന്നത് യാത്രക്കാരെ ദുരിതത്തില്‍ ആക്കുന്നു.

 


പാതയോരങ്ങള്‍ കാടുകയറി മൂടുന്നത് ഇരുചക്ര വാഹന യാത്രികരെയും കാല്‍നടയാത്രികരെയും ദുരിതത്തില്‍ ആക്കുന്നു. വീതി കുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയാത്തത് കാല്‍നടയാത്രക്കാരെയും, സൈഡൊതുക്കാന്‍ കഴിയാത്തത് ഇരുചക്ര വാഹനയാത്രികരെയും വിഷമിപ്പിക്കുകയാണ്. പ്രധാന റോഡുകളില്‍ പലയിടത്തും റോഡിന്റെ വശങ്ങളിലെ വെള്ളവര കാണാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മഴക്കാലത്ത് റോഡരികില്‍ വെള്ളക്കെട്ടു കൂടിയാവുമ്പോള്‍ ദുരിതം ഇരട്ടിയാവുകയാണ്. പാലാ വൈക്കം റോഡില്‍ നെല്ലിയാനിക്കും, RV ജംഗ്ഷനുമിടയില്‍ റോഡിന്റെ വശങ്ങള്‍ കാടുകയറിയ നിലയിലാണ്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രികര്‍ റോഡ് വശത്തെ കാടുകളില്‍ കയറി നില്‍ക്കേണ്ട അവസ്ഥയാണ്. ഈ ഭാഗത്തെ ഓടയും മൂടി കിടക്കുന്നു. വലിയ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുമ്പോള്‍ ബൈക്ക് യാത്രികര്‍ക്ക് കാട് കയറേണ്ടി വരുന്നു. രാത്രികാലങ്ങളില്‍  കാട് കയറി കിടക്കുന്ന പാതയോരങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും കാല്‍ നടയാത്രികര്‍ക്ക് ആശങ്കയ്ക്ക് കാരണമാവുന്നു. മാലിന്യം വലിച്ചെറിയാന്‍ മാത്രം സൗകര്യമൊരുക്കുന്ന കാട് എത്രയും വേഗം വെട്ടി തെളിയ്ക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments