റോട്ടറി ക്ലബ്ബ് ഓഫ് പാലായുടെ 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പാലാ പ്രതീക്ഷാ റോട്ടറി ക്ലബ് സെന്ററില്‍ നടന്ന ചടങ്ങില്‍ റിട്ടയേര്‍ഡ് സുപ്രിം കോടതി ജഡ്ജി സിറിയക് ജോസഫ് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഡോ. സെലിന്‍ റോയി, സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ ബിജു കൂട്ടിയാനിയില്‍, ബോര്‍ഡ് മെമ്പര്‍മാരായ സിനി ജോസ്, റാണി തോപ്പില്‍, മിനിമോള്‍ സിറിയക്, എ.കെ റോയി, അനില്‍ വൈപ്പന, സന്തോഷ് മാട്ടേല്‍, ഡോ.മാത്യു തോമസ്, ഡോ.ഹരീഷ്‌കുമാര്‍, സെബാസ്റ്റ്യന്‍ മറ്റത്തില്‍, ജോഷി വെട്ടുകാട്ടില്‍, അലക്സ് പുതുമന, തോമസ് കള്ളിവയലില്‍, പി.വി ജോര്‍ജ്ജ് എന്നിവരാണ് സ്ഥാനമേറ്റത്. ഉയരെ എന്നു നാമകരണം ചെയ്തിരിക്കുന്ന ഡിസ്ട്രിക്റ്റ് പ്രോജക്ടിന്റെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.തോമസ് വാവാനിക്കുന്നേല്‍ നിര്‍വ്വഹിച്ചു.റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ ഡോ.ടെസ്സി കുര്യന്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണറുടെ പ്രതിനിധി സിബി തോമസ്, ഡോ. മാത്യു തോമസ്, സന്തോഷ് മാട്ടേല്‍ ജിമ്മി ചെറിയാന്‍ ഷാജി മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
0 Comments