നീലൂരില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. പ്ലാശനാല്‍ ജോഷിയുടെ വസതിയോടു ചേര്‍ന്നുള്ള റബര്‍ പുരയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീ അണച്ചു. ഉണക്കാന്‍ സൂക്ഷിച്ച 1500 കിലോ റബര്‍ കത്തിനശിച്ചു. റബര്‍ പുകയ്ക്കാന്‍ തീ കൂട്ടിയിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. തീ വീടിന്റെ ഭാഗത്തേയ്ക്ക് പടരാതിരുന്നതും ആശ്വാസമായി
0 Comments