സാംബവ മഹാസഭയുടെ യുവജന വിഭാഗമായ സാംബവ യൂത്ത് മൂവ്മെന്റ് സംസ്ഥാന കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും 23ന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 23ന് രാവിലെ 9.30ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.കെ. പത്മനാഭന്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടി ആരംഭിക്കും. സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാനും മഹാസഭ വൈസ് പ്രസിഡന്റുമായ സി.കെ. ശശി അധ്യക്ഷത വഹിക്കും. മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ്, പിന്നോക്ക സമുദായവികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി വി.ആര്‍. ജോഷി, മഹാസഭയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. എസ്എസ്എല്‍സി, പ്ലസ് ടൂ, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ചവരെയും ഡിഗ്രി പരീക്ഷയില്‍ രണ്ടാം റാങ്ക് ജേതാവ് പി.ഉണ്ണിമായയെയും യോഗത്തില്‍ ആദരിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ രാമചന്ദ്രന്‍ മുല്ലശ്ശേരി, സി.കെ. ശശി, വി.കെ. പത്മനാഭന്‍, ഒ.കെ. ബാബു, എന്നിവര്‍ പങ്കെടുത്തു.
0 Comments