Breaking...

9/recent/ticker-posts

Header Ads Widget

സാംബവ യൂത്ത് മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 


രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് കൈമാറുമ്പോള്‍ സംവരണ സമുദായങ്ങളിലെ അഭ്യസ്ഥവിദ്യരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്ന്  സാംബവ യൂത്ത് മൂവ്മെന്റ്. സ്വകാര്യ മേഖലയില്‍ സംവരണം വ്യവസ്ഥ ചെയ്യണമെന്നും കടുത്തുരുത്തിയില്‍ നടന്ന സാംബവ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജാതി സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തണമെന്നും കണ്‍വന്‍ഷന്‍  പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു. പ്രസിഡന്റായി അനീഷ് കുമാര്‍ കാരയ്ക്കാട്, ജനറല്‍ സെക്രട്ടറിയായി രഞ്ജിത്ത് പി.എസ്. , വൈസ് പ്രസിഡന്റായി ആദര്‍ശ പി.എസ്. , ജോ. സെക്രട്ടറിയായി വിനേഷ് പി.വി., ട്രഷററായി ദിനീഷ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു




Post a Comment

0 Comments