Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല വായനാ മത്സരം സംഘടിപ്പിച്ചു

 


ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസിന്‍സ് അസോസിയേഷന്‍ കേരളാ , കോട്ടയം ജില്ലാ കമ്മറ്റിയൂടെ ആഭിമുഖ്യത്തില്‍ ജില്ലാതല വായനാ മത്സരം സംഘടിപ്പിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ നായര്‍, കെ.കെ.വാസുദേവ മേനോന്‍, സി .എസ് .അശോക് കുമാര്‍, എന്‍. അജയകുമാര്‍, ഗീത എസ്.നായര്‍ , മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവരെ ആദരിച്ചു. വായനാമല്‍സരത്തില്‍ ഡോ. തങ്കമ്മ സോമന്‍, ഗീത എസ്. നായര്‍, ബാലചന്ദ്രന്‍നായര്‍ എന്നിവര്‍ ആദ്യ 3 സ്ഥാനങ്ങള്‍ നേടി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്  കെ.എന്‍. സോമദാസന്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ യൂണിറ്റ് വായനാ മത്സരത്തില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.




Post a Comment

0 Comments