Breaking...

9/recent/ticker-posts

Header Ads Widget

SFI മാര്‍ച്ച് നടത്തി.

 


 എംജി സര്‍വകലാശാല ആസ്ഥാനത്തേക്ക് SFI മാര്‍ച്ച് നടത്തി. ഫീസ് വര്‍ധന പുനപരിശോധിക്കുക, സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, ഫെലോഷിപ്പ് വിതരണം വൈകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ തളളി കയറിയ SFI പ്രവര്‍ത്തകര്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. തുടര്‍ന്ന് സമരക്കാര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചു. സമരം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അമല്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി മെല്‍വില്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.




Post a Comment

0 Comments