Breaking...

9/recent/ticker-posts

Header Ads Widget

ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും

 


വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ ഡോ സി. റ്റി അരവിന്ദ കുമാര്‍ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന പുതിയ ഡിഗ്രി കോഴ്‌സുകള്‍ രാജ്യത്തിന്റെ സുസ്ഥിര വികസനത്തില്‍ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും   വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കള്‍, എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ് നേടിയവര്‍, തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ എന്നിവരെ  ആദരിച്ചു. കോളേജ് മാനേജര്‍  റവ. ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷനായിരുന്നു കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, ഐ ക്യു ഏ സി കോര്‍ഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ്, നാക്ക് കോര്‍ഡിനേറ്റര്‍ ഡോ മിഥുന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു .




Post a Comment

0 Comments