നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ വെട്ടിമുകള്‍ ഷട്ടര്‍ കവലയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 9.30 മണിയോടെ ആയിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഷട്ടര്‍ കവലയിലെ വളവിന് സമീപം തോട്ടിലേക്ക് മറിഞ്ഞത്. പാലാ ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ റോഡിന് വലതുവശത്തെ തോട്ടിലേക്കാണ് മറിഞ്ഞത്. എട്ടടിയോളം താഴ്ചയിലേക്ക് കാര്‍ മറിഞ്ഞെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിന്‍ എത്തിച്ച് കാര്‍ തോട്ടില്‍ നിന്നും പുറത്തെടുത്തു.
0 Comments