സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെയും ഹാപ്പി കിഡ്‌സ് പെരുവയുടെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. പെരുവ വ്യാപാരഭവനില്‍ നടന്ന സമ്മേളനം സൈന്‍ സംസ്ഥാന സെക്രട്ടറിയും, ബിജെപി കര്‍ഷകമോര്‍ച്ച സംസ്ഥാന ഐറ്റി കണ്‍വീനറുമായ രൂപേഷ് ആര്‍ മേനോന്‍ ഉദ്ഘടനം ചെയ്തു. കരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ.ടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത് എ.ആര്‍, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സുനേഷ് കാട്ടാംപാക്ക്, ബിജെപി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് പുന്നയ്ക്കന്‍, സജിത്ത് വി.പി എന്നിവര്‍ സംസാരിച്ചു. 50 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കായി 1.5 ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ ആണ് വിതരണം ചെയ്തത്. 5 കോടി രൂപ വരുന്ന 25000 കിറ്റുകള്‍ ആണ് സൈന്‍ വിവിധ പ്രദേശങ്ങളിലായി ഈ അധ്യയന വര്‍ഷത്തില്‍ വിതരണം നിര്‍വ്വഹിക്കുന്നത്. വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 50 ശതമാനം ഗുണഭോക്തൃ വിഹിതത്തോടുകൂടി 25000 ടൂ വീലറുകള്‍, 50,000 തയ്യല്‍ മെഷീനുകള്‍, 10,000 ലാപ്‌ടോപ്പുകള്‍ എന്നിവയാണ് വിവിധ പ്രദേശങ്ങളില്‍ സൈനിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്നത്.
0 Comments