Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

 


ഏറ്റുമാനൂര്‍ നഗരസഭ ആറാം വാര്‍ഡ് മരങ്ങാട്ടിക്കാല ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വെട്ടിമുകുള്‍ സേവാഗ്രാം സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന യോഗം സഹകരണ തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം കരിയര്‍ ഗൈഡന്‍സ് കൂടി ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയിലേക്കുള്ള സാധ്യതകള്‍ കണ്ടെത്തി പഠിക്കുന്നതിന് അവസരങ്ങള്‍ ലഭ്യമാക്കിയേ തീരു. ഏതെങ്കിലും മേഖലയിലേക്ക് മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധ പൂര്‍വം തള്ളിവിടുന്ന പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജു അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ബീന, സേവാഗ്രാം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ക്ലീറ്റസ് ടോം ഇടശ്ശേരിയില്‍, ഫാ. ജോയി കാളവേലില്‍, അഡ്വ. ജയപ്രകാശ്, ബേബി ജോണ്‍ വലിയപറമ്പില്‍,  ജാഗ്രതാ സമിതി അംഗങ്ങളായ ജോസഫ് തോമസ് പാലയ്ക്കല്‍ , റോബിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments