നീണ്ടൂര്‍ കൈപ്പുഴ സെന്റ് മാര്‍ഗരറ്റ്സ് യുപി സ്‌കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ പുതിയ റീഡിംഗ് റൂമിന്റെ ഉദ്ഘാടനവും നടന്നു. നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ കൈപ്പുഴ ജയകുമാര്‍ റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സീലിയ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിമ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആര്‍.ജി. കണ്‍വീനര്‍ ഗോള്‍ഡാ തോമസ്, ചിന്നു മരിയ ഫിലിപ്പ്, ആശിഷ് ഷാജി, ഹര്‍ഷ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments