Breaking...

9/recent/ticker-posts

Header Ads Widget

റാബിസ് പ്രതിരോധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

 


 കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റാബിസ് പ്രതിരോധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് കോര്‍ഡിനേറ്ററും അധ്യാപികയുമായ ബോബി ചാക്കോയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  അധ്യാപിക സിമി ജോണ്‍  ബോധവല്‍ക്കരണ സന്ദേശം നല്‍കി.  കുട്ടികള്‍ക്കായി പ്രത്യേക അസംബ്ലി കൂടുകയും, പേ വിഷബാധ ബോധവല്‍ക്കരണ തെരുവ് നാടകം സംഘടിപ്പിക്കുകയും, ചാര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു.  ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക്  പ്രധാന അധ്യാപിക സമ്മാനങ്ങള്‍ നല്‍കി .  സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജിജി മോള്‍ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, രാഹുല്‍ ദാസ് കെ ആര്‍, വിദ്യാര്‍ഥികളായ മെല്‍വിന്‍, ഫെലിട്, ശ്രേയ,  നിയ, അതുല്‍, അന്‍വിന്‍, മാത്യു, അതുല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments