Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ജ്ജ് കുര്യന് അഭിനന്ദനവുമായി പാലാ സെന്റ് തോമസ് കോളേജ്

 


കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന,  ജോര്‍ജ്ജ് കുര്യന് അഭിനന്ദനവുമായി പാലാ സെന്റ് തോമസ് കോളേജ്.  1982-84 ബാച്ച് ഹിന്ദി വിദ്യാര്‍ത്ഥിയായി പഠിച്ച ജോര്‍ജ്ജ് കുര്യന്‍ കോളേജ് പഠനം കഴിഞ്ഞും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്.  കോളേജിലെ ഹിന്ദി വിഭാഗം 2017 നവം.25ന് സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനും അന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷaന്‍ ഉപാദ്ധ്യക്ഷനായിരുന്ന ജോര്‍ജ്ജ് കുര്യന്‍ ആയിരുന്നു. മാനേജര്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഹിന്ദി വിഭാഗം തലവന്‍ ഡോ എന്‍.ആര്‍ ഇളയിടം, ഡോ. എന്‍.കെ.ജോസഫ് നരിതൂക്കില്‍, ആലുംനി അസോസിയേഷന്‍ ഭാരവാഹി അലക്‌സ് മേനാംപറമ്പില്‍ എന്നിവര്‍ ജോര്‍ജ്ജ് കുര്യന് ആശംസകളര്‍പ്പിച്ചു.




Post a Comment

0 Comments