Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനാചരണം നടത്തി.

 


കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.  ഋതുഭേദ ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി മുളങ്കാട് നിര്‍മാണത്തിനും തുടക്കമായി. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍  ഫാ. ജോസഫ് വല്ലൂതടത്തില്‍ മുളം തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  പ്രിന്‍സിപ്പല്‍ അനൂപ്. കെ. സെബാസ്റ്റ്യന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.   വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടികള്‍ അവതരിപ്പിച്ചു .PTAപ്രസിഡന്റ് ഷാജി കടന്നകരി, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ് , പ്രോഗ്രാം ഓഫീസര്‍  സോജന്‍ കെ ജെ എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജെറിന്‍ ജോസ് , അധ്യാപകരായ അനില്‍ മാനുവല്‍,  ബിജോയി ജോസഫ്,  ജെയ്‌സി തോമസ് , ജയ്‌മോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments