കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനo ആചരിച്ചു. യോഗാചാര്യ ജോര്‍ജ്ജ് കെ.ജെ ക്ലാസ് നയിച്ചു. HS, VHS വിദ്യാര്‍ഥികള്‍ യോഗാ പരിശീലനത്തില്‍ പങ്കെടുത്തു. പ്രാണായാമം, യോഗാസനങ്ങള്‍ തുടങ്ങിയവ പരിശീലിച്ചു. പ്രിന്‍സിപ്പാള്‍ അനൂപ് കെ സെബാസ്റ്റ്യന്‍, HM ജോഷി ജോര്‍ജ്, NSS പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ.ജെ., അദ്ധ്യാപകരായ ടോം കെ. മാത്യു, ഡിനി സെബാസ്‌ററിന്‍, ജെയ്‌സി തോമസ്, സ്‌കൂള്‍ ലീഡര്‍ ആഷ്‌ലി സിജി തുടങ്ങിയവര്‍ യോഗാ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
0 Comments