Breaking...

9/recent/ticker-posts

Header Ads Widget

പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

 


പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ എത്തിയ 2 വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. പൊന്‍പുഴക്കുന്നില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ള ആള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങി താഴുകയായിരുന്നു.  പത്താം ക്ലാസ് ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പാറക്കുളത്തിൽ ചൂണ്ടയിടാനായി ഇറങ്ങിയ ശേഷം അപകടത്തിൽപ്പെട്ട് മരിച്ചത്. മാടപ്പള്ളി പന്നിക്കൊമ്പിൽ അനീഷ് ആഷ ആദർശ്, പുതുപ്പള്ളി മാങ്ങാനം മന്ദിരം മാധവശേരിൽ വീട്ടിൽ അഭി എന്നിവരാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കൊടിത്താനം ചെമ്പുപുറം പാടശേഖരത്തിലായിരുന്നു അപകടം. അഭിയും, ആദർശും അടങ്ങുന്ന ആറംഗ സംഘമാണ് അപകടം നടന്ന പാറമടക്കുളത്തിൽ എത്തിയത്. തുടർന്ന് ചൂണ്ടയിടുകയായിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാൾ പാറമടക്കുളത്തിൽ വീണു. പിന്നാലെ രക്ഷിക്കാനായി മറ്റൊരാൾ ചാടുകയായിരുന്നു. അപകടം കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന്, വിവരം തൃക്കൊടിത്താനം പൊലീസിനെയും ചങ്ങനാശേരി അഗ്നിരക്ഷാ സേനയെയും അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.




Post a Comment

0 Comments