Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

 


കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഐഎഎസ് ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവിന്റെ 110 ശതമാനം വിനിയോഗിക്കാന്‍ പ്രയത്നിക്കണമെന്നും അതിന് സാധിച്ചാല്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 35 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ 34 വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എന്‍ പ്രദീപ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന്‍ അഡ്വ. ബാബു പള്ളിപ്പാട്ട് ക്ലാസ്സ് എടുത്തു.




Post a Comment

0 Comments