Breaking...

9/recent/ticker-posts

Header Ads Widget

എസ്.ഐ യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 


എസ്.ഐ യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം എസ്.ഐ കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കല്‍ വീട്ടില്‍  കുരുവിള ജോര്‍ജിനെയാണ്  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ജീവനാംശം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ ബിച്ചു കുര്യന്‍ നല്‍കിയ നോട്ടീസും സമീപത്തു നിന്നും  കണ്ടെത്തിയിട്ടുണ്ട്. 43 കാരനായ കുരുവിള ജോര്‍ജ് 2014 ലാണ് പൊലീസുകാരനായി സര്‍വീസില്‍ പ്രവേശിച്ചത്.  വിഴിഞ്ഞം എസ്.ഐയായ കുരുവിള ജോര്‍ജ വ്യാഴാഴ്ച അവധിയെടുത്ത് വീട്ടിലെത്തിയതായിരുന്നു. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments