Breaking...

9/recent/ticker-posts

Header Ads Widget

കേരളം സ്വതന്ത്ര രാജ്യം ആണെന്നും വരുത്താന്‍ പിണറായി ശ്രമിക്കുകയാണെന്ന് K സുരേന്ദ്രന്‍

 


കേന്ദ്രം കേരളത്തെ അപമാനിക്കുന്നുവെന്നും കേരളം ഒരു സ്വതന്ത്ര രാജ്യം ആണെന്നും വരുത്താന്‍ പിണറായി ശ്രമിക്കുകയാണെന്ന് BJP സംസ്ഥാന അധ്യക്ഷന്‍ K സുരേന്ദ്രന്‍ പറഞ്ഞു. വീണ ജോര്‍ജിനെ കുവൈറ്റിലേക്ക് അയയ്കാന്‍ തീരുമാനിച്ചത് അവിടെ പോയി  സഹായം ചെയ്യാനല്ലെന്നും കേരളം സ്വതന്ത്ര രാജ്യം  ആണെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കുവൈറ്റ് ദുരന്തത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വേഗത്തില്‍ നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കി.  കേന്ദ്രം നന്നായി ഇടപെട്ടു എന്ന് മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. എന്നിട്ട് എന്തിനാണ് മുഖ്യമന്ത്രി ഇടങ്കോല്‍ ഇടുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നാടിനു നല്ലതല്ല. അമിതധികാര പ്രയോഗം നടത്താന്‍ ആണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രി വിവാദം ഉണ്ടാക്കിയതു കൊണ്ടാണ് മറുപടി പറയുന്നത്. കുവൈറ്റ് സന്ദര്‍ശനം  വീണ ജോര്‍ജ് വ്യക്തിപരമായ തീരുമാനമല്ലെന്നും, സര്‍ക്കാര്‍ നിലപാട് ആണ് എന്നും സുരേന്ദന്‍ പറഞ്ഞു.




Post a Comment

0 Comments