Breaking...

9/recent/ticker-posts

Header Ads Widget

ജൂനിയര്‍, സബ് ജൂനിയര്‍ കോട്ടയം ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്

 


ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജൂനിയര്‍,  സബ് ജൂനിയര്‍ കോട്ടയം ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് പാല തോപ്പന്‍സ് അക്കാദമിയില്‍ നടന്നു. തോപ്പന്‍സ് അക്കാഡമി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്റര്‍ രണ്ടാം സ്ഥാനവും പാലാ മുനിസിപ്പല്‍ അക്വാട്ടിക് സെന്റര്‍ മൂന്നാം സ്ഥാനം നേടി. കുറവിലങ്ങാട് അക്വാട്ടിക് ക്ലബ്ബിനാണ് നാലാം സ്ഥാനം. 7 ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു. പാലാ നഗരസഭ അംഗവും ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റുമായ ബിനു പുളിക്കക്കണ്ടം മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ജൂണ്‍ 14 മുതല്‍ തിരുവനന്തപുരത്താണ് സംസ്ഥാന തല മത്സരങ്ങള്‍ നടക്കുന്നത്.




Post a Comment

0 Comments