Breaking...

9/recent/ticker-posts

Header Ads Widget

ഹോമിയോ ഡിസ്പന്‍സറിയുടെയും SN ബാലവാടിയുടെയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

 


തലനാട് ഹോമിയോ ഡിസ്പന്‍സറിയുടെയും SN ബാലവാടിയുടെയും പുതിയ മന്ദിരം CPI സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.  തജ്യസഭ MPയായിരുന്ന ബിനോയ് വിശ്വത്തിന്റെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ഉപയേഗിച്ചാണ് മന്ദിര നിര്‍മ്മാണം നടത്തിയത്.  പരസ്പരം ചോരയൊഴുക്കാനോ ജനങ്ങളെ ഭിന്നിപ്പിക്കാനോ വേണ്ടിയല്ല യഥാര്‍ത്ഥ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ ആശയങ്ങളും ശക്തിപ്പെടണ്ടതെന്ന് ബിനേയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കാര്യത്തിലാണ് മത്സരമുണ്ടാവേണ്ടതെന്നു അദ്ദേഹം പറഞ്ഞു. പുതിയ മനിരത്തിന്റെ ഒന്നാം നിലയില്‍ അങ്കണവാടിയും രണ്ടാം നിലയില്‍ ഹോമിയോ ഡിസ്പെന്‍സറിയുമാണ് പ്രവര്‍ത്തിക്കുനത്. മന്ദിരത്തിന്റെ പൂര്‍ത്തികരണത്തിനായി 9 ലക്ഷം രൂപ തലനാട് പഞ്ചായത്തും അനുവദിച്ചിരുന്നു. തലനാട് ബാലവാടി ജഗ്ഷനില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ , ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ റ്റി കുര്യന്‍, പാലാ ഹോമിയോ ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ സാജന്‍ ചെറിയാന്‍ , പി എസ് ബാബു, ICDS സൂപ്പര്‍വൈസര്‍ ആര്യ എന്നിവര്‍ സംസാരിച്ചു.  അംഗന്‍വാടി ക്ക് സ്ഥലം വിട്ടു നല്‍കിയ കുടുംബത്തെ ചടങ്ങില്‍ആദരിച്ചു.




Post a Comment

0 Comments