Breaking...

9/recent/ticker-posts

Header Ads Widget

കാണിക്ക വഞ്ചിയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

 


കാണക്കാരിയില്‍ കാണിക്ക വഞ്ചിയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്വദേശി സന്തോഷ് മാത്യു എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പശ പുരട്ടിയ കമ്പിയുമായെത്തി, കാണക്കാരി  സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിക്ക് സമീപം വച്ചിരുന്ന കാണിക്ക വഞ്ചിയില്‍ നിന്നും പണം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ നോബിള്‍, എസ്.ഐ സുമിത, സി.പി.ഓ മാരായ ജോജി വര്‍ഗീസ്, റോയ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments