Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ ശാക്തീകരണ കൂട്ടായ്മ കുടുംബോത്സവ് 2024 തെള്ളകം ചൈതന്യയില്‍ നടന്നു

 


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ശാക്തീകരണ കൂട്ടായ്മ  കുടുംബോത്സവ് 2024 തെള്ളകം ചൈതന്യയില്‍ നടന്നു. ദമ്പതികള്‍ക്കായി സംഘടിപ്പിച്ച കൂട്ടായ്മയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ നാനാ തുറകളെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയോടനുബന്ധിച്ച് നടന്ന സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഗ്രേയ്‌സ് ലാല്‍ നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ദമ്പതികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.




Post a Comment

0 Comments