കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ എട്ടുദിവസത്തെ മിഥുനമാസ ആനി ഉത്സവം കൊടിയേറി. താഴ്മണ്‍മഠം മഹേഷ് മോഹനര്, മേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍. ശനിയാഴ്ച രാവിലെ മഹാദേവനും വടക്കുംനാഥനും വിശേഷാല്‍ കളഭാഭിഷേകവും നടന്നു. നാലാം തീയതി രാത്രി 9ന് അമ്പലമൈതാനത്തെ ആലിന്‍ചുവട്ടിലാണ് പള്ളിനായാട്ട്. അഞ്ചാംതീയതി രാവിലെ 10 മണിക്ക് തിരുനക്കര ക്ഷേത്രക്കുളത്തില്‍ ആറാട്ടോടെ ഉത്‌സവം സമാപിക്കും.
0 Comments