Breaking...

9/recent/ticker-posts

Header Ads Widget

ജനവിധി അംഗീകരിക്കുന്നുവെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.

 


ജനവിധി അംഗീകരിക്കുന്നുവെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ആത്മാര്‍ത്ഥമായി കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. പരാജയകാരണം വിശദമായി പഠിക്കുമെന്നും ചാഴിക്കാടന്‍ പറഞ്ഞു. കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി വരണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസിന് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്തു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത് . വോട്ടുകള്‍ നഷ്ടപ്പെട്ടതെന്തുകൊണ്ടെന്ന്  പരിശോധിക്കേണ്ടതുണ്ട്. കോട്ടയത്ത് മാത്രമല്ല കേരളത്തില്‍ ആകെ യുഡിഎഫ് അനുകൂല ട്രെന്‍ഡ് ആണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ തീരുമാനത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.




Post a Comment

0 Comments