Breaking...

9/recent/ticker-posts

Header Ads Widget

ജൈവം പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയില്‍ തുടക്കം കുറിച്ചു.

 


കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ജൈവം പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകള്‍ പാലാ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന്‍ ജോസഫ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  സിബി പി ജെ ക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പരിസരത്തുള്ള അഞ്ച് സെന്റ് ഭൂമിയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായ പച്ചക്കറിത്തോട്ടം പൂര്‍ത്തിയായിവരികയാണ്.  വഴുതന, പയര്‍, തക്കാളി, ചീനി, ചീര തുടങ്ങിയ പച്ചക്കറി തൈകളോടൊപ്പം മുഴുവന്‍ കുട്ടികള്‍ക്കും 'വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും ലഭ്യമാക്കും. പാലാ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പ്രഭാകുമാരി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് സനീര്‍ എസ് എ, ഇക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ ടിജോ ജോസ്  എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments