Breaking...

9/recent/ticker-posts

Header Ads Widget

ഉജ്വല വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദി പ്രകാശിപ്പിച്ച് UDF നേതാക്കള്‍.

 


കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് ഉജ്വല വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദി പ്രകാശിപ്പിച്ച് UDF നേതാക്കള്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ  നേതാക്കള്‍ കേക്കു മുറിച്ച് ആഹ്ലാദം പങ്കുവച്ചു . 2019 ലെ പാര്‍ലമെന്റ്  ഇലക്ഷനില്‍  V.N വാസവന്  കിട്ടിയ വോട്ട് ചാഴിക്കാടന് കിട്ടിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLAപറഞ്ഞു . ഇതിനു CPM മറുപടി പറയണമെന്നും അദ്ദേഹം അ ഭിപ്രായപ്പെട്ടു. LDF സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരിലും പതിനായിരത്തിനടുത്ത് ഭൂരിപക്ഷം udf ന് കിട്ടി. CPM നോടും ഗവണ്‍മെന്റിനോട് ഇഷ്ട്മില്ലാത്തവര്‍ നിശബ്ദമായി udf ന് വോട്ടു ചെയ്തതായും നേതാക്കള്‍ പറഞ്ഞു. ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഇനിയെങ്കിലും ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പതിനായിരത്തില്‍ പരം വോട്ടുകള്‍ നോട്ടയ്ക്ക് കിട്ടിയത് ഗവണ്‍മെന്റി നോടുള്ള എതിര്‍പ്പുള്ളവരുടേതാണ്. തികഞ്ഞ സംതൃപ്തിയാണ് udf നെന്നും ജനങ്ങളുടെ മാനസിക വികാരമാണ് ഇലക്ഷനില്‍ പ്രതിഫലിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ udf നേതാക്കള്‍ പറഞ്ഞു. MLA മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാണി C കാപ്പന്‍,  നിയുകത M.P ഫ്രാന്‍സിസ് ജോര്‍ജ്, DCCപ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 


Post a Comment

0 Comments