Breaking...

9/recent/ticker-posts

Header Ads Widget

വാദ്യപ്രജാപതി പുരസ്‌കാര സമര്‍പ്പണവും വാര്‍ഷിക പൊതുയോഗവും നടന്നു

 


ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാ പീഠത്തിന്റെ വാര്‍ഷിക പൊതുയോഗവും വാദ്യപ്രജാപതി പുരസ്‌കാര സമര്‍പ്പണവും നടന്നു. ഇടമറ്റം ഓശാന മൗണ്ടില്‍ നടന്ന സമ്മേളനം സാഹിത്യകാരനും കേരളീയ താളഗവേഷകനുമായ ഡോ.മനോജ് കുറൂര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ വാദ്യ പ്രജാപതി പുരസ്‌കാരം മേള വിദഗ്ധന്‍ പേരൂര്‍ സുരേഷിന് സമര്‍പ്പിച്ചു. വെബ് സൈറ്റ് പ്രകാശനവും നടന്നു. വാദ്യകലാപീഠം പ്രസിഡന്റ് അരുണ്‍ മാരാര്‍ അധ്യക്ഷനായിരുന്നു. സജീവന്‍ വിളക്കുമാടം സ്വാഗതമാശംസിച്ചു. സെക്രട്ടറി വിശാഖ് മാരാര്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്‌സ് പ്രവര്‍ത്തന റിപ്പോര്‍ട്ട്  മാനേജര്‍ പൂഞ്ഞാര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ട്രഷറര്‍ വേണു മാരാര്‍ കണക്കുകള്‍ അവതരിപ്പിച്ചു. താളമേളങ്ങളുടെ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ച് ഡോ മനോജ് കുറൂര്‍ പ്രഭാഷണം നടത്തി. പുരസ്‌കാര ജേതാവ് പേരൂര്‍ സുരേഷ് മറുപടിപ്രസംഗം നടത്തി.




Post a Comment

0 Comments