Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി സൗഹൃദ വായനയും ഫ്‌ലാഷ് മോബും

 


വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂളില്‍  പരിസ്ഥിതി സൗഹൃദ വായനയും ഫ്‌ലാഷ് മോബും ശ്രദ്ധേയമായി.  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് മൂന്നിലവില്‍ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ റാലിയും പരിസ്ഥിതി സൗഹൃദവായനയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  പരിസ്ഥിതി സൗഹൃദ പുസ്തക വായനയില്‍ നിരവധി പേര്‍ പങ്കെടുത്തു. മൂന്നിലവ് ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വാശ്രയസംഘത്തിന് നേതൃത്വം നല്‍കുന്ന ജോര്‍ജുകുട്ടി കുരുവിള അമ്മയാനിക്കലിനെ പൊന്നാടയണിച്ച് ആദരിച്ചു.  പരിപാടികള്‍ക്ക് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ ഗൈഡിങ് , നേച്ചര്‍ ക്ലബ് , റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് , ടീന്‍സ് ക്ലബ് എന്നിവര്‍ സംയുക്തമായി നേതൃത്വം നല്കി.




Post a Comment

0 Comments