Breaking...

9/recent/ticker-posts

Header Ads Widget

വായനാദിനാചരണത്തോട് അനുബന്ധിച്ച് റാലിയും യോഗവും നടന്നു

 


വെട്ടിമുകള്‍ സേവാഗ്രാം സ്പെഷ്യല്‍ സ്‌കൂളില്‍ വായനാദിനാചരണത്തോട് അനുബന്ധിച്ച് റാലിയും യോഗവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറയത്തില്‍ നടന്ന ചടങ്ങ് ഏറ്റുമാനൂര്‍ എ.ഇ ഓഫീസിലെ നൂണ്‍ മീല്‍സ് ഓഫീസര്‍ പ്രിയ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ക്ലീറ്റസ് ടോം ഇടശ്ശേരില്‍ അധ്യക്ഷത വഹിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  വായനയുടെ നേട്ടങ്ങളെ പറ്റിയും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉത്ബോധിപ്പിച്ചു.  വായനാദിന സന്ദേശം നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ എബിന്‍ പുത്തേട്ട്പടവില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ ജോര്‍ജ് മറ്റത്തില്‍, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ സിജി പോള്‍, സ്‌കൂള്‍ ലീഡര്‍ ക്രിസ്റ്റിന്‍ ദേവസ്യ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments