Breaking...

9/recent/ticker-posts

Header Ads Widget

വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

 


വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം കുറിച്ച് പ്രവേശനോത്സവം നടന്നു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ തങ്കച്ചന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ക്ലീറ്റസ് ടോം ഇടശ്ശേരിയില്‍, പിടിഎ പ്രസിഡണ്ട് ടോമി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. 8 വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യായന വര്‍ഷം സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവര്‍ക്ക് തൊഴില്‍പരവും കലാപരവുമായ വിവിധ രംഗങ്ങളില്‍ മുന്നേറുന്നതിനായി പരിശീലനവും നല്‍കുന്ന സ്ഥാപനമാണ് സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂള്‍.




Post a Comment

0 Comments