Breaking...

9/recent/ticker-posts

Header Ads Widget

പി.കെ.വി പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും വ്യാഴാഴ്ച നടക്കും.

 


പി.കെ.വി  സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പി.കെ.വി  പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും വ്യാഴാഴ്ച കിടങ്ങൂര്‍ LPB സ്‌കൂളില്‍ നടക്കും. പതിനഞ്ചാമത് പി.കെ.വി പുരസ്‌കാരം CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് CPIM സംസ്ഥാന സെക്രട്ടറി M.V ഗോവിന്ദന്‍ മാസ്റ്റര്‍ സമര്‍പ്പിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പി.കെ.വി സെന്റര്‍ പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അധ്യക്ഷനായിരിക്കും. ജോസ് K മാണി MP മുഖ്യ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA അനുമോദന പ്രസംഗവും, മോന്‍സ് ജോസഫ് MLA സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കും. CPIM ജില്ലാ സെകട്ടറി എ.വി റസ്സല്‍, CPI ജില്ലാ സെക്രടറി അഡ്വ V.B ബിനു,  C.Kശശിധരന്‍,  പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ജില്ലാപഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




Post a Comment

0 Comments