Breaking...

9/recent/ticker-posts

Header Ads Widget

33 -ാമത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു.

 


33 -ാമത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. കായികമേളയുടെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറയിലേക്ക് എത്തിക്കുക എന്ന സന്ദേശവുമായാണ്  പരിപാടികള്‍ സംഘടിപ്പിച്ചത്.. വിവിധ കായിക ഇനങ്ങള്‍ അണിനിരത്തിമാര്‍ച്ച് പാസ്റ്റ്, നടന്നു.  ഒളിമ്പിക് പതാകയേന്തിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ദീപശിഖ പ്രയാണം,  ഒളിമ്പിക്‌സ് ലോഗോ മാതൃകയില്‍ മാസ്ഡ്രില്‍ തുടങ്ങിയവയും നടന്നു.. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയ തോമസ് അധ്യക്ഷയായിരുന്നു.  പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് ഉദ്ഘാടനം ചെയ്തു.  സിവില്‍ പോലീസ് ഓഫീസര്‍ ജോമോന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. സോജന്‍ കെ.സി, ജെറിന്‍, ജോമി ജെയിംസ്,  ഷിനോ സ്റ്റീഫന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേതൃത്വം  നല്‍കി..





Post a Comment

0 Comments