Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

 


മേലുകാവ്  വാകക്കാട് സെന്റ്  അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു.  വാകക്കാട് ടൗണില്‍  ഫ്‌ലാഷ് മോബിന്റെ ഉദ്ഘാടനം മേലുകാവ് SI മനോജ്കുമാര്‍ നിര്‍വഹിച്ചു. ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള  ബുദ്ധിയും കഴിവും കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രലോഭിപ്പിക്കുന്ന രീതിയില്‍ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിന്റെ അപകടസാധ്യത തിരിച്ചറിഞ്ഞ്  വേണ്ട എന്നു പറയാന്‍ കുട്ടികള്‍ക്കാവണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  ലഹരിയുടെ അപകട സാധ്യതകളെക്കുറിച്ച് കുട്ടികള്‍ക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. വിവേകപൂര്‍ണ്ണവും സുരക്ഷിതവുമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരി രഹിത സമൂഹം എന്ന ലക്ഷ്യത്തിലെത്തണമെന്ന സന്ദേശമാണ് കുട്ടികള്‍ ഫ്‌ലാഷ് മോബിലൂടെ നല്‍കിയത്. ജീവിതത്തിന്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാന്‍ മാത്രമല്ല ,ചിലതൊക്കെ നിഷേധിക്കാനുള്ള കഴിവും കൂടിയാണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതിനുള്ള ആത്മധൈര്യം ആര്‍ജ്ജിച്ചെടുക്കണമെന്നും ഫ്‌ലഷ് മോബിലൂടെ ആഹ്വാനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.റ്റെസ്സ്, അധ്യാപകരായ ജോസഫ് കെ.വി, മനു ജെയിംസ്, അലന്‍ അലോഷ്യസ് മാനുവല്‍, സി. പ്രീത, ജൂലിയ ആഗസ്റ്റിന്‍, ഷിനു തോമസ്, മനു കെ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments