Breaking...

9/recent/ticker-posts

Header Ads Widget

ആലില ഗിഫ്റ്റ് ആന്റ് ഡെകോര്‍ കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

 


ആറന്മുളക്കണ്ണാടിയും വിവിധ തരം ശില്പങ്ങളും നിലവിളക്കും നെറ്റിപ്പട്ടവും മുത്തുക്കുടകളുമായി ആലില ഗിഫ്റ്റ് ആന്റ് ഡെകോര്‍ കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ എലഗന്‍സ് ഹോട്ടലിന് എതിര്‍വശം പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318B ഗവര്‍ണര്‍ R വെങ്കിടാചലം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ , വൈസ് പ്രസിഡന്റ് രശ്മി രാജേഷ്,  ബ്ലോക്ക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ഥാപന ഉടമ അനില്‍ തീര്‍ത്ഥത്തില്‍ നിന്നും അനില്‍കുമാര്‍ പാലക്കല്‍ ആദ്യവില്പന സ്വീകരിച്ചു. ദാരുശില്പങ്ങളും വെങ്കല പ്രതിമകളും ഓട്ടുപാത്രങ്ങളും ഇന്റീരിയര്‍ ഡക്കറേഷന് ആവശ്യമായ നിര്‍മ്മിതികളും കരകൗശല വസ്തുക്കളും പെയിന്റിംഗുകള്‍, ഫോട്ടോകള്‍, മൊമെന്റോകള്‍, പ്രസന്റേഷന്‍ സാധനങ്ങള്‍ എന്നിവയെല്ലാം ആലിലയില്‍ ലഭ്യമാണ്. കഴിഞ്ഞ 4 വര്‍ഷമായി പാലായില്‍ പ്രവര്‍ത്തിച്ചുവരുന്ന ആലില ഗിഫ്റ്റ്‌സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സഹോദര സ്ഥാപനമാണ് ഇപ്പോള്‍ കിടങ്ങൂരിലും പ്രവര്‍ത്തനമരംഭിച്ചിരിക്കുന്നത്.




Post a Comment

0 Comments