Breaking...

9/recent/ticker-posts

Header Ads Widget

ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ വീണ്ടും കുടുംബാംഗങ്ങളോടൊത്തുചേര്‍ന്നു

 


കോട്ടയം ആറുമാനൂറില്‍ പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇടപെടലില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ വീണ്ടും കുടുംബാംഗങ്ങളോടൊത്തുചേര്‍ന്നു.    മാനസിക നില താളം തെറ്റിയതിനെ തുടര്‍ന്ന് വ്യത്യസ്ത സമയങ്ങളിലായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ദിനേശ്, രമേശ് എന്നിവരെയാണ് ബന്ധുക്കളെത്തി സ്വദേശത്തേക്ക് തിരികെ കൊണ്ടുപോയത്. ഇരുവരും  തിരുവന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയെ തുടര്‍ന്ന് മാനസികാരോഗ്യം വീണ്ടെടുത്തിരുന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ കഴിയവേ കൗണ്‍സിലിംഗിലൂടെ ഇവരുടെ വ്യക്തിവിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ദിനേശിന്റെയും രമേശിന്റെയും ബന്ധുക്കളെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. ആകാശപ്പറവകളിലെ ഭാഷാ സഹായിയും പ്രോജക്ട് കോ-ഓഡിനേറ്ററുമായ ടോണി പാലയ്ക്കല്‍, സോഷ്യല്‍ വര്‍ക്കല്‍ മരിയ എന്നിവരുടെ ശ്രമഫലമായാണ ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്.




Post a Comment

0 Comments