ആറുമാനൂര്‍ ഗവ. UP സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്യാമ്പയിനും നടത്തി. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും കോട്ടയം തെളളകം അഹല്യ ഫൗണ്ടേഷന്‍ നേത്രരോഗ ചികിത്സാ വിഭാഗവും ആറുമാനൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ജെന്‍ഡര്‍ ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടര്‍ വിശാഖ് തോമസ് നേത്ര പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് FNHW, കോട്ടയം തെള്ളകം അഹല്യ ഫൗണ്ടേഷന്‍ നേത്രരോഗ ചികിത്സാ വിഭാഗവും സംയുക്തമായി നടത്തിയ ബോധവത്കരണ ക്യാമ്പയിന് അഹല്യ PRO ഡോ.നവീന്‍ ശിവരാജ് നേതൃത്വം നല്‍കി. പോഷകാഹാരത്തിന്റെ അപര്യാപ്തതയും നേത്രരോഗവും പരിഹാരമാര്‍ഗ്ഗവും എന്ന വിഷയത്തെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കു മായുള്ള ബോധവല്‍ക്കരണ പരിപാടിയാണ് നടന്നത്. പഞ്ചായത്തംഗം അരവിന്ദ്, ജെന്‍ഡര്‍ ക്ലബ്ബ് പ്രസിഡണ്ട് ലീമ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിനിമോള്‍, CDS ചെയര്‍പേഴ്‌സണ്‍ ബീനമോള്‍ KS എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments