Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ TV എബ്രഹാമിന്റെ പതിനൊന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൊഴുവനാലില്‍ നടന്നു

 


അഡ്വ TV എബ്രഹാമിന്റെ പതിനൊന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൊഴുവനാലില്‍ നടന്നു. അഡ്വ TV എബ്രഹാം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നത്. കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയ മണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി . അബ്രാഹം എന്ന്  മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. സമ്മേളനത്തില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ ഫ്രാന്‍സിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ മുഖ്യപ്രഭാഷണം നടത്തി.  ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ സണ്ണി തോമസ്, ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കൊച്ചുത്രേസ്യാ എബ്രാഹം, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ബാബു കെ ജോര്‍ജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റര്‍ സോണി തോമസ്, ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.




Post a Comment

0 Comments