രുചിഭേദങ്ങളുടെ വൈവിധ്യങ്ങളുമായി അളകാപുരി ഫാമിലി റെസ്റ്റോറന്റ് മുത്തോലി ആണ്ടൂര്‍ കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍ ഭക്ഷ്യവസ്തുക്കളും, നോര്‍ത്ത് ഇന്‍ഡ്യന്‍ വിഭവങ്ങളുമടക്കം ഗുണമേന്മ ഉറപ്പുവരുത്തി ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കിക്കൊണ്ടാണ് അളകാപുരി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നാടന്‍ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം അല്‍ഫാം, ഗ്രില്‍, നോര്‍ത്ത് ഇന്‍ഡ്യന്‍, ജ്യൂസുകള്‍, ഷേയ്ക്ക്, ഐസ്‌ക്രീമുകള്‍ എന്നിവയും ലഭ്യമാണ്. പ്രൊപ്രൈറ്റര്‍ ഡോണ്‍ ജോസഫും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
0 Comments