ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ ലിങ്ക് സെന്റര്‍ കെട്ടിട ഉദ്ഘാടനം ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച നടക്കും. രാവിലെ 10-ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ, അതിരമ്പുഴ, കാണക്കാരി, കുറവിലങ്ങാട് , നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് മേഖലകളില്‍ സൗജന്യമായി മികച്ച പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും കിടപ്പിലായവര്‍ക്കും വീടുകളില്‍ ചെന്നുള്ള പരിചരണം, അപകടത്തിലും മറ്റും പരിക്കേറ്റ് ചലന ശേഷി പരിമിതിപ്പെട്ടവര്‍ക്ക് ദീര്‍ഘകാല പാലിയേറ്റീവ് ഫിസിയോതൊറാപ്പി സേവനങ്ങള്‍, കൂടുംബപുനരധിവാസ സഹായങ്ങള്‍, ആഴ്ചയില്‍ രണ്ടു ദിവസം ഡോക്ടറുടെ നേതൃത്വത്തില്‍ ഹോം കെയര്‍ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കും. .ആല്‍ഫ വിഷന്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ അംജിത് കുമാര്‍, പ്രസിഡന്റ്, ജലജാ വിനോദ്, സെക്രട്ടറി ജോണ്‍ ഫിലിപ്പോസ് , അനില്‍ മോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.
0 Comments