ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറിക്ക് സമീപം റോഡിലെ വെള്ളക്കെട്ട് ദൂരിതമാകുന്നു. മഴവെള്ളം ഒഴുകി പോകാന്‍ പറ്റാതെ കെട്ടിക്കിടന്ന് പ്രദേശവാസികളും കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. പ്രദേശവാസികള്‍ P W D യ്കും, MLA യ്ക്കും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും പരിഹാര നടപടികളുണ്ടായിട്ടില്ല. റോഡ് നവീകരണ സമയത്ത് സ്ഥിരം വെള്ളക്കെട്ട് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും ഓടയോ, കലുങ്കോ നിര്‍മ്മിക്കാതെ ടാര്‍ ചെയ്തതാണ് ഇപ്പോഴത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമുറി ജംഗ്ഷനില്‍ റോഡ് ഉപരോധസമരം നടത്തി. ആം ആദ്മി പാര്‍ട്ടി അതിരമ്പഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ജോയി ചാക്കോ മുട്ടത്തുവയലില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ പി.ജെ ജോസഫ് പാക്കുമല, വൈസ് പ്രസിഡന്റുമാരായ പി.കെ രാജന്‍, ലൂസി തോമസ്, ജോയിന്‍ സെക്രട്ടറി വര്‍ക്കി ചെമ്പനാനി, മുഹമ്മദ് ഇബ്രാഹിം, കെ.ഡി ഔസേപ്പ് കരികോമ്പില്‍. നിയോജകമണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല, ബെന്നി ലുക്കാ മ്ലാവില്‍, ജസ്റ്റിന്‍ മാത്യു മുണ്ടയ്ക്കല്‍, ത്രേസ്യമ്മ അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments