Breaking...

9/recent/ticker-posts

Header Ads Widget

സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ വിദ്യാരംഗ കലാ സാഹിത്യ വേദി പ്രവര്‍ത്തനം ആരംഭിച്ചു.

 


അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ വിദ്യാരംഗ കലാ സാഹിത്യ വേദി പ്രവര്‍ത്തനം ആരംഭിച്ചു. അയര്‍ക്കുന്നം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാക മറ്റം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു.  ആര്‍.ആശാലത  സെമിനാര്‍ നയിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അലുംനി അസോസിയേഷന്‍ സെക്രട്ടറി ജോയി മാത്യു പൂവമ്പുഴക്കല്‍, എംപിടിഎ പ്രസിഡന്റ് സനിത, അധ്യാപികരായ റ്റിന്‍സി സെബാസ്റ്റ്യന്‍, പ്രിന്‍സി മോള്‍ പി.എം, റോമി തോമസ്, മഞ്ചു ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദിശ പഞ്ചജ്യോതി പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പരിശീലനം, ലൈബ്രറി നവീകരണം, ചിത്ര പ്രദശനം, സ്‌കൂള്‍ ക്ലബ്ബുകള്‍, കുട്ടി കര്‍ഷക സേന, പുസ്തക പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.




Post a Comment

0 Comments