Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളിന്റെ സ്ഥാപിത ദിനാഘോഷവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും

 


അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ രാജ്യത്ത് ആദ്യമായി ചേന്നാമറ്റത്ത് സ്ഥാപിച്ച സിസ്റ്റര്‍ അല്‍ഫോന്‍സാ യു.പി സ്‌കൂളിന്റെ സ്ഥാപിത ദിനാഘോഷവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും നടന്നു.  അയര്‍ക്കുന്നം  പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കണ്ണാടിപാറ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ഉപജില്ല എ.ഇ.ഒ. ശ്രീജ പി ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കുഞ്ഞുമോള്‍ ആന്റണി, പിടിഎ പ്രസിഡണ്ട് ജോബി മാത്യു, അലൂമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മാത്യു പൂവമ്പുഴക്കല്‍, പി.ടി.എ വൈസ് പ്രസിഡണ്ട് രഞ്ജുമോന്‍ ടി.ജി, വിദ്യാര്‍ത്ഥി പ്രതിനിധി നോയല്‍ യാക്കൂബ് സന്തോഷ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അദ്ധ്യാപകരായ ആര്‍. ആശാലത, പ്രിന്‍സി മോള്‍ പി.എം, റോമി തോമസ്, ടിന്‍സി സെബാസ്റ്റ്യന്‍, മഞ്ജു ഉദയകുമാര്‍, എംപിടിഎ പ്രസിഡണ്ട് സനിത എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ചു.




Post a Comment

0 Comments