ഭരണങ്ങാനം പഞ്ചായത്തിലെ അയ്യമ്പാറയില്‍ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ അവഗണിച്ച് ഷാപ്പ് തുറക്കാനുള്ള ശ്രമം നടക്കുന്നതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ച് സ്ഥലത്തെത്തി. രാവിലെ തന്നെ പോലീസ് വാഹനങ്ങള്‍ എത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. പഞ്ചായത്തംഗം ജോസ് അമ്പലക്കുളത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസവും ഷാപ്പ് തുറക്കുനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചിരുന്നു. പച്ചക്കറി വ്യാപാരത്തിന് ലൈസന്‍സ് എടുത്തശേഷം കള്ളുഷാപ്പ് നടത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കാനുള്ള സാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു.
0 Comments