കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെയും വര്‍ക്കല ക്ലിഫ്‌വേ അപ്പാര്‍ട്ട്‌മെന്റ്‌സിനെയും കോട്ടയം സര്‍ഗ്ഗക്ഷേത്ര റേഡിയോയുടെയും ആഭിമുഖ്യത്തില്‍ കോട്ടയം അമലഗിരി B K College ലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ലീവാ മെന്‍സ്ട്രല്‍ കപ്പ് സൗജന്യമായി നല്കും. കോളേജിനെ 'സാനിറ്ററി പാഡ് ഫ്രീ ക്യാമ്പസ്' ആയി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് ഒന്നാം തീയതി 1.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. മിനി തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുധി ജബ്ബാര്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണോദ്ഘാടനം നടത്തും. ആര്‍ത്തവ ശുചിത്വവും ആരോഗ്യവും' എന്ന വിഷയത്തെപ്പറ്റി മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദിവ്യ സാറ രാജു ക്ലാസ് നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് കഴക്കൂട്ടം പ്രസിഡന്റ് എസ്. എസ്. നായര്‍, അമലഗിരി ബി.കെ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ദിയ ഫിലിപ്പ്, ലീവാകെയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ്, ഷെയിന്‍ കുമരകം എന്നിവര്‍ പങ്കെടുത്തു.
0 Comments